കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കും എഡ്യുക്കേറ്റർമാർക്കുമുള്ള ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് പ്രവേശനം ആരംഭിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷണല്‍ അസസ്മെന്റ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ ടീച്ചിംഗ് ചില്‍ഡ്രല്‍ വിത്ത് ലേണിംഗ് ഡിസെബിലിറ്റീസ് എന്നീ കോഴ്സുകളിലേക്കാണു പ്രവേശനം.
സ്കൂള്‍ അധ്യാപകര്‍, ടീച്ചര്‍ എഡ്യുക്കേറ്റർമാർ, സ്പെഷല്‍ എഡ്യുക്കേറ്റർമാർ, സ്കൂള്‍ ഭാരവാഹികള്‍, സ്കൂള്‍ സംവിധാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 12. വിവരങ്ങൾക്ക് ഫോണ്‍: 8971889988.